കോഴിക്കോട്: 20 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ സംഗമമായി മര്‍കസിലെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം. കേന്ദ്ര ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയില്‍ 5000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ദേശീയ പതാക ഉയര്‍ത്തി. ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വിവിധ ഭാഷകളില്‍ രചിച്ച സ്വാതന്ത്ര്യഗീതം വിദ്യാര്‍ഥികള്‍ ആലപിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്റത്ത്, വിവിധ വകുപ്പുമേധാവികള്‍ ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തിന്റെ 26 സംസ്ഥാനങ്ങളിലുള്ള വിവിധ മര്‍കസ് ക്യാമ്പസുകളിലും ആഘോഷപരിപാടികള്‍ നടന്നു.