കോഴിക്കോട്: ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിച്ചിറ മിസ്‌കാല്‍ റെസിഡന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. നൂറോളം കുട്ടികള്‍ പങ്കെടുത്ത മത്സരം ഇരു കൈകൊണ്ടും ഒരേ സമയം ചിത്രം വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിങ്ങില്‍ ഇടം പിടിച്ച തെക്കെപുറം സ്വദേശി മുര്‍ശിദ ഷാന ഉദ്ഘാടനം ചെയ്തു. മിര്‍വ വൈസ് പ്രസിഡന്റ് എ. റിയാസ് മുര്‍ശിദ ഷാനക്കു മിര്‍വയുടെ ഉപഹാരം നല്‍കി.
കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, കുട്ടികളില്‍ പൗരബോധം ഉണ്ടാക്കുക, രാജ്യസ്‌നേഹം വളര്‍ത്തുക, ധാര്‍മിക ബോധം ഉണ്ടാക്കുക. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മിര്‍വ ജനറല്‍ സെക്രട്ടറി സി.വി ശംസുദ്ധീന്‍, കണ്‍വീനര്‍ കെ.വി മുഹമ്മദ് ശുഹൈബ്, പി.ടി അഹ്‌മദ് കോയ, കെ.വി അബ്ദുറഹിമാന്‍, എം.ഹാഫിസ്, നിസാര്‍ മൊല്ലാന്റകം, പി.ടി ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.