ന്യൂഡല്‍ഹി: പാലക്കാട് മലമ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് എറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരി നിഗമനങ്ങളില്‍ എത്താന്‍ സമയമായിട്ടില്ലെന്നും പോലിസിന്റെ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സംസ്ഥാന ഘടകം ആരോപിക്കുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത് ആര്‍.എസ്.എസിനെ അസ്വസ്ഥതപ്പെടുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.