തിരുവനന്തപുരം: പാലക്കാട്ടെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം അവരുടെ പാര്‍ട്ടിക്കകത്ത് നടന്ന കൊലപാതകമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. സി.പി.എം ആരെയും കൊല്ലുന്ന സംഘമായി മാറിയെന്ന് സുധാകരന് പറഞ്ഞു. ബി.ജെ.പിയോട് പ്രത്യേകിച്ച് സ്നേഹമോ ദേഷ്യമോ ഇല്ല. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോയെന്നും സുധാകരന് പറഞ്ഞു.
സി.പി.എമ്മിനെതിരേ ആരോപണം ഉന്നയിക്കുന്നത് സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളാണെന്ന് ദൃക്സാക്ഷി പറയുന്നു. സി.പി.എമ്മിന് എങ്ങനെ ഇതില്‍ നിന്ന് കയ്യൊഴിയാന്‍ കഴിയും? പാര്‍ട്ടി അംഗങ്ങളല്ല അക്രമികള്‍ എന്നു പറഞ്ഞ നേതാക്കളെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ തിരുത്തുകയാണെന്ന് സുധാകരന് പറഞ്ഞു. അതിനാല്‍ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.