കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാനുള്ള അധികാരികളുടെ നടപടിക്കെതിരേ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്യത്തില്‍ നാളെ ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സംയുക്ത സമിതിയുടെ അടിയന്തര യോഗത്തില്‍ വി.വി.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. എം.വിശശി, മധു മരങ്ങാട്, പി.ശ്രീജീഷ്, രാമചന്ദ്രന്‍ ഏ.വി. നീലേശ്വരം, കെ.പി കേശവന്‍ നമ്പീശന്‍ , ഗിരിധരന്‍ രാമനാട്ടുകര, ഗിരീഷ് പാലശ്ശേരി എന്നിവര്‍ സംസാരിച്ചു.