പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ candidate Login-SWS ലെ second allot results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം.

84,234 സീറ്റുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ ഒഴിവുള്ള രണ്ടാം അലോട്ട്‌മെന്റ്. രണ്ടാം അലോട്ട്‌മെന്റിന് ശേഷവും ഉയര്‍ന്ന ഓപ്ഷന്‍ അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യാം. ഇവര്‍ മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം സ്ഥിരപ്പെടുത്തണം.

Share

Leave a Reply

Your email address will not be published. Required fields are marked *