തലക്കുളത്തൂര്‍ 11ാം വാര്‍ഡില്‍ ഓണക്കിറ്റ് നല്‍കി സ്വാതന്ത്ര്യ ദിനാഘോഷം

തലക്കുളത്തൂര്‍ 11ാം വാര്‍ഡില്‍ ഓണക്കിറ്റ് നല്‍കി സ്വാതന്ത്ര്യ ദിനാഘോഷം

തലക്കുളത്തൂര്‍: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്, പറമ്പത്ത് ആര്‍.എ.കെ.എം യു.പി സ്‌കൂള്‍ , വൈ.ഡബ്ല്യൂ.സി.എ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഓണകിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.ജി പ്രജിത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രൊഫ. ഒ.ജെ ചിന്നമ്മ അധ്യക്ഷത വഹിച്ചു.ചീരോത്ത് പ്രദേശ വാസികള്‍ക്കും സ്‌കുളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാര്‍ഡിലെ വിധവകള്‍ക്കുമാണ് ഓണ കിറ്റ് സമ്മാനിച്ചത്. പശുവളര്‍ത്തലില്‍ ഉപജീവനം നടത്തുന്ന 10 ക്ഷീര കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡും പൊന്നാടയും നല്‍കി ആദരിച്ചു.

എസ്.എസ്.എല്‍.സി , പ്ലസ് ടു എ പ്ലസ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ജനകീയ വികസന സമിതി കോ-ഓര്‍ഡിനേറ്ററും മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. ടി എം രവീന്ദ്രന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വൈ.ഡബ്ല്യൂ.സി.എ ഭാരവാഹികളായ മോഹന ജോണ്‍ , ഡോ. ലീന അലക്‌സ് , അരുണ സെല്‍വന്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സത്യന്‍ മാസ്റ്റര്‍ , മഠത്തില്‍ ഉണ്ണി നായര്‍, വാര്‍ഡ് മെമ്പര്‍മാരായ റസിയ തട്ടാരിയില്‍ , പി.ഗിരിജ, കെ.ദിവ്യ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *