കോഴിക്കോട്: ആണ്‍-പെണ്‍ ദ്വന്ദം ഇല്ലാതാക്കി ലിംഗസമത്വം തകര്‍ത്ത് കളയുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളിലൂടെ ഒളിച്ചുകടത്താനുള്ള അധികാരികളുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. എന്‍.എസ്.എസ് സപ്തദിന ക്യാംപുകളിലെ കാര്യപരിപാടിയില്‍ സമദര്‍ശന്‍ ക്ലാസ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കും വിധമാണ് നടക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനും വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലാസുകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്.
ശാസ്ത്രീയമായോ പ്രകൃതിപരമായോ യാതൊരു പിന്തുണയുമില്ലാത്ത ഇത്തരം പദ്ധതികള്‍ ലൈംഗിക അരാചകത്വത്തിന് കാരണമാകുമെന്നും അതിനെതിരേ രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് പി.സി ജംസീര്‍ അധ്യക്ഷത വാഹിച്ച ചടങ്ങില്‍ ടി. സിദീക്ക് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ സജീഷ്, എന്നിവര്‍ അതിഥികളായി പങ്കെടുത്തു. വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ സ്വലാഹി, പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിന്‍ സലിം, ത്വല്‍ഹത്ത് സ്വലാഹി, ശരീഫ് കാര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി വി.ടി ബഷീര്‍, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ പ്രസിഡന്റ് സഫുവാന്‍ ബാറാമി അല്‍ ഹിക്മി, അഷ്റഫ് കല്ലായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഷാബിന്‍ പാലത്ത്, അസ്ഹര്‍ ഫറോക്, ഡോ: മുബിന്‍, ഡോ: റിയാസ്, സഹല്‍ ആദം എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍ സ്വാഗതവും റഷീദ് പാലത്ത് നന്ദിയും പറഞ്ഞു.