ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ജനഹൃദയങ്ങളിലേക്ക് വീണ്ടും ഒഴുകുന്നു

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ജനഹൃദയങ്ങളിലേക്ക് വീണ്ടും ഒഴുകുന്നു

  • രവി കൊമ്മേരി

ദുബായ്: അറ്റ്‌ലസ് ജ്വല്ലറി ഉടമയും കലാകാരനുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതയാത്രയുടെ മഹനീയത വിവരിച്ചുകൊണ്ട് തയ്യാറാക്കിയ സംഗീത ആല്‍ബം എം. ജയചന്ദ്രന്‍ റിലീസ് ചെയ്തു. അറ്റ്‌ലസ് രാമചന്ദ്രന്റെ ഇളയ സഹോദരനായ ‘ എം.എം രാമചന്ദ്രപ്രസാദിന്റെ ‘ മനോഹരമായ വരികള്‍ക്ക് രഞ്ജിത്ത് മേലേപാട്ട് സംഗീതം പകര്‍ന്ന്, നിഖില്‍ കെ. മേനോന്‍, വൃന്ദ മേനോന്‍ എന്നിവര്‍ ആലപിച്ച് ഡോ: മഞ്ജു .ആര്‍ രാമചന്ദ്രന്‍ നിര്‍മ്മിച്ച ഈ സ്‌നേഹ ഗാനോപഹാരം അറ്റ്‌ലസ് രാമചന്ദ്രന്റെ 80ാം പിറന്നാളിന്റെ സമര്‍പ്പണമായിട്ടാണ് പുറത്തിറക്കിയത്. പ്രശസ്ത സിനിമാ സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ ബാല്യകാലം മുതല്‍ പതിറ്റാണ്ടുകള്‍ താണ്ടിയ ജീവിത വിജയഗാഥയാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുബായിലെ കറാമയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ആല്‍ബത്തിന്റെ റിലീസിങ് എം. ജയചന്ദ്രന്‍ നിര്‍വഹിച്ചത്. ഭാര്യയും മകളും മരുമകനും ചടങ്ങിന് നേതൃത്വം നല്‍കി. കൂടാതെ ബിസിനസ്സുകാരായ അബ്ദുല്‍ഹക്ക്, ജേക്കബ് തുടങ്ങിയവരും മാധ്യമ പ്രവര്‍ത്തകരായ രവി കൊമ്മേരി (പീപ്പിള്‍സ് റിവ്യൂ), എം.സി.എ നാസര്‍ (മാധ്യമം), മിന്റ്റു പി. ജാക്കോബ് (മനോരമ), ജോബി വാഴപ്പള്ളി (24 ന്യൂസ് ) മനാഫ്, യാസിര്‍, കൂടാതെ മറ്റ് നിരവധി മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *