കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എന്‍. നവനീതിന്

കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എന്‍. നവനീതിന്

പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ പേരില്‍ കല്ലേലി കാവ് ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ 2022ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം എന്‍. നവനീതിന്. കനല്‍ പാട്ടുക്കൂട്ടം നാടന്‍ പാട്ട് സംഘത്തിലെ അംഗവും പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി, നാടന്‍ പാട്ട് കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് നവനീത്. പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്.

കേരള സാംസ്‌കാരിക വകുപ്പ് കേരള ലോക്‌ഫോര്‍ അക്കാദമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് അദ്ദേഹം നേടിയിട്ടുണ്ട്. ഇലന്തൂര്‍, വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ് നവനീത്. നാടന്‍ പാട്ടുകളുടെയും നാട്ടുകലകളുടെയും പ്രചരണാര്‍ത്ഥം പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ആദ്യമായി വായ്‌മൊഴി പത്തനംതിട്ട എന്ന സമിതി അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് കുട്ടികളെ നാടന്‍ പാട്ട് പരിശീലിപ്പിക്കുകയും ഇന്ത്യയിലും പുറത്തും നൂറുകണക്കിന് വേദികളില്‍ നാടന്‍ പാട്ടും നാട്ടു കലകളും കൊട്ടിപാടുകയും കെട്ടിയാടുകയും ചെയ്യുന്ന നവനീത് നിരവധി
പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 21 ന് രാവിലെ പത്ത് മണിയ്ക്ക് കല്ലേലി കാവില്‍ വെച്ച് പ്രതിഭാ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ. സി.വി ശാന്തകുമാര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *