ഇന്ത്യയുടെ വൈവിധ്യങ്ങളെ ചര്‍ക്കയിലെ നൂല്‍പോലെ ഗാന്ധിജി കോര്‍ത്തിണക്കി: മന്ത്രി മുഹമ്മദ് റിയാസ്

ഇന്ത്യയുടെ വൈവിധ്യങ്ങളെ ചര്‍ക്കയിലെ നൂല്‍പോലെ ഗാന്ധിജി കോര്‍ത്തിണക്കി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇന്ത്യയുടെ വൈവിധ്യങ്ങളെ ചര്‍ക്കയിലെ നൂല്‍പോലെ കോര്‍ത്തിണക്കുകയാണ് ഗാന്ധിജി ചെയ്തതെന്നും തന്റെ വസ്ത്രത്തെ രാഷ്ട്രീയ സന്ദേശമാക്കി മാറ്റിയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എം. സുരേഷ്ബാബു രചിച്ച ‘ചര്‍ക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദി ജീവിതം’ പുസ്തകം ഇന്ന് രാവിലെ ടൗണ്‍ഹാളില്‍ പ്രകാശനം ചെയത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഡോ.എന്‍.പി ഹാഫിസ് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയരക്ടര്‍ എന്‍.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.എം.ബി മനോജ് പുസ്തക പരിചയം നടത്തി. ഗ്രന്ഥ കര്‍ത്താവ് എം.സുരേഷ് ബാബു മറുമൊഴി നടത്തി. എം.പി ബീന സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *