തലശ്ശേരി: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ ആദിവാസി കോളനികളിലെ താമസക്കാരുടെ പ്രയാസങ്ങളും ആവശ്യങ്ങളും നേരിട്ട് മനസിലാക്കുന്നതിനുള്ള വിവരശേഖണം തുടങ്ങി. ലീഗല്‍ സര്‍വീസസ് പ്രവര്‍ത്തകര്‍ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ണവം പണിയ കോളനി സന്ദര്‍ശിച്ച് ഓരോ കുടുംബത്തിന്റെയും കോളനിയുടെ പൊതുവായും വിവരങ്ങള്‍ ശേഖരിച്ചു. വാസയോഗ്യമായ പാര്‍പ്പിടം, കുടിവെള്ളം, റോഡ് ഗതാഗതം, വാഹന സൗകര്യം, വൈദ്യുതി, ആധാരം, പട്ടയം തുടങ്ങിയവയും വിദ്യാഭ്യാസം, തൊഴില്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മറ്റ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍, ചികിത്സ തുടങ്ങിയ മറ്റു കാര്യങ്ങള്‍ അറിയാനും തുടര്‍ന്ന് അനുബന്ധ നടപടികള്‍ കൈകൊള്ളുന്നതിനുമായിട്ടാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവരശേഖരണം നടത്തുന്നത്. പാരാലീഗല്‍ വോളണ്ടിയര്‍മാരായ വാഴയില്‍ ഭാസ്‌കരന്‍, പ്രദീപന്‍.പി, രഘുനാഥന്‍ എം.സി, അനഘ.പി എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.(പടം)