അവയവദാനം നിര്‍വഹിച്ചവരുടെ കുടുംബത്തിന്റെ ആരോഗ്യം ആസ്റ്റര്‍ മിംസിന്റെ ഉത്തരവാദിത്വം: ഡോ. ആസാദ് മൂപ്പന്‍

അവയവദാനം നിര്‍വഹിച്ചവരുടെ കുടുംബത്തിന്റെ ആരോഗ്യം ആസ്റ്റര്‍ മിംസിന്റെ ഉത്തരവാദിത്വം: ഡോ. ആസാദ് മൂപ്പന്‍

കോഴിക്കോട്: ആവയവദാനം നിര്‍വഹിച്ചവരുടെ ഓര്‍മ പുതുക്കാനും അവരോടുള്ള ആദരവ് സമര്‍പ്പിക്കുവാനുമായി ദേശീയ അവയവദാന ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ട്രീ ഓഫ് ലൈഫ് എന്ന പദ്ധതി അവതരിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചിരിക്കുന്ന ട്രീ ഓഫ് ലൈഫില്‍ അവയവദാനം നിര്‍വഹിച്ചവരുടെ ഓര്‍മ്മകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡി യുമായ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.

ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ നന്മയാണ് അവയവദാനം. അതിന് തയാറാകുന്ന വ്യക്തികളെ നമ്മള്‍ എന്നും ആദരിക്കണം. എന്ന് മാത്രമല്ല, ഇത്തരത്തില്‍ അവയവദാനം നിര്‍വഹിച്ച വ്യക്തിയുടെ കുടുംബത്തെയും നമ്മള്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. ഇവരുടെ ആരോഗ്യ സംരക്ഷണത്തിലും പ്രത്യേകം താല്‍പര്യമെടുക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ അവയവദാനം നിര്‍വഹിച്ചവരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രിവിലേജ് കാര്‍ഡ് നല്‍കുന്ന കാര്യം ആസ്റ്ററിന്റെ പരിഗണനയിലുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *