കോഴിക്കോട: കോഴിക്കോട് അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ത്യാഗോജ്വലമായ സമരത്തിൻറെ ഭാഗമായി നേടിയെടുത്ത രാജ്യത്തിൻറെ സ്വാതന്ത്ര്യംവും ഭാരതത്തിന്റെ അഖണ്ഡതയും മതസൗഹാർദ്ദവും മതേതരത്വവുംനിലനിർത്തുമെന്ന് രാഷ്ട്രഭാഷയിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹി ആർ ജയന്ത് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രസിഡണ്ട് പിടി ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ പി അബൂബക്കർ അഡ്വക്കേറ്റ് എ കെ ജയകുമാർ കെ ബീരാൻകുട്ടി പി അബ്ദുൽ മജീദ് മോഹനൻ പറയഞ്ചേരി, എം എച്ച് അഷ്റഫ്, കെ ബഷീർ, മുഹമ്മദ് അലി തലകുളത്തൂർ, സി.എൻ അബൂബക്കർ, പി എം ഹാഷിം എന്നിവർ പ്രസംഗിച്ചു. അർഷാദ് പട്ടേരി സ്വാഗതവും ഷമീർ കുറ്റിച്ചിറ നന്ദിയും പറഞ്ഞു.പ്രസിഡണ്ട് പിടി ആസാദ് ദേശീയ പതാക ഉയർത്തി. മധുരപലഹാര വിതരണവും നടത്തി.