തൃശ്ശൂർ:വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി കേരളയുടെ നിയന്ത്രണത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു വർഷത്തെ വേദിക് വാസ്തുശാസ്ത്ര പഠനം ഓഗസ്റ്റ് 15 മുതൽ ഓൺലൈനിലും ആരംഭിക്കുന്നു. ലോക സഞ്ചാരിയും എക്കോ ഫിലോസഫറുമായ അഡ്വ .ജിതേഷ്ജി വാസ്തുശാസ്ത്ര പഠന പരിപാടിയുടെ ഉത്ഘാടനകർമ്മം ആഗസ്ത് 15 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും .
ജോലിയോടൊപ്പം ഒരു സ്ഥിര വരുമാനം ലഭിക്കുന്ന തരത്തിൽ വാസ്തു കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലന കോഴ്‌സ് ആണ് ഇത്. ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ NACTET അംഗീകരിച്ച
സർട്ടിഫിക്കറ്റിന്റെ ആധികാരികതയോടു കൂടി പഠന ശേഷം ജോലി ചെയ്യാവുന്നതുമാണ് .
വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ ചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു കൺസൾട്ടന്റുമായ ഡോ . നിശാന്ത് തോപ്പിൽ ഡിപ്ലോമ കോഴ്സിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് 9744830888.