നാടൻ വിത്തിനങ്ങളുമായി  തമിഴ്‌നാട് യുവാവ് ഭാരതപര്യടനത്തിൽ

നാടൻ വിത്തിനങ്ങളുമായി തമിഴ്‌നാട് യുവാവ് ഭാരതപര്യടനത്തിൽ

കണ്ണൂർ:അഞ്ഞൂറിലേറെ നാടൻ വിത്തിനങ്ങളുടെ അപൂർവ്വ ശേഖരവുമായി തമിഴ്നാട്ടിലെ സാലൈ അരുൺ എന്ന കർഷകയുവാവ് മോട്ടോർ സൈക്കിളിൽ ഭാരതപര്യടനം നടത്തുന്നു. .ഇന്ത്യയിലുടനീളമുള്ള ജൈവകർഷകരുമായി മുഖാമുഖം പരിപാടി നടത്തിക്കൊണ്ടാണ് യാത്ര. വ്യത്യസ്ഥവും വേറിട്ടതുമായ കൃഷി രീതികളുലും നാട്ടറിവുകളും കേട്ടും കണ്ടും പഠിക്കുന്നതോടൊപ്പം തന്റെ കൈവശമുള്ള നാടൻ വിത്തുകൾ ആവശ്യമുള്ളവർക്ക് സൗജന്യമായി കൈമാറുവാനും അപൂർവ്വ ഇനം വിത്തുകൾ മറ്റുള്ളവരിൽനിന്നും സ്വന്തമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് തൃശ്ശിനാപ്പള്ളി സ്വദേശിയായ ഈ അഭ്യസ്ഥവിദ്യനായ യുവാവ് ഭാരതത്തിലുടനീളം യാത്ര തുടരുന്നത് .
തിരുവനന്തപുരത്തിനടുത്തുള്ള നാഗർ കോവിലിൽ നിന്നും യാത്രയാരംഭിച്ച സാലൈ അരുൺ കേരളത്തിലെ വിവിധ ജില്ലകളിലൂടെ വയനാട്ടിലുമെത്തി .
കൃഷിയോടുള്ള കടുത്ത പ്രണയം കൊണ്ടുതന്നെ അവിടുത്തെ ആദിവാസി ഗ്രാമങ്ങളിലൂടെ കാൽ നടയായി സഞ്ചരിക്കുകയും അവരിൽ നിന്നും തനിക്കാവശ്യമുള്ള വിത്തിനങ്ങൾ സ്വീകരിക്കുകയും തന്റെ കൈവശമുള്ളത് അവർക്ക് കൈമാറിയുമാണ് കണ്ണുരിലെത്തിയത് .
ഉത്തരകേരളത്തിലെ പ്രമുഖ ജൈവ കർഷകനും നിവധി അവാർഡു ജേതാവുമായ തില്ലങ്കേരിയിലെ യുവകർഷകൻ ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവകം ഭവനത്തിൽ അതിഥിയായി കഴിയാനും സാലൈ അരുൺ സമയം കണ്ടെത്തി .
ഇരുപതിലേറെ ഏക്കറിൽ പരന്നുകിടക്കുന്ന ഷിംജിത്തിന്റെ കൃഷിഭൂമിയിലെ വിളവൈധ്യവും കൃഷിരീതികളും വിസ്മയക്കാഴ്ച്ചയായി തോന്നുന്നുവെന്നും സാലൈ അരുൺ പറഞ്ഞു. കണ്ണൂരിലെ വിവിധഭാഗങ്ങളിലുള്ള ജൈവകർഷകരുമായി കൂടിക്കാഴ്ചകൾ നടത്തിയശേഷം കാസർഗോഡ് ജില്ലയിലും തുടർന്ന് കർണ്ണാടക ,മഹാരാഷ്ട്ര ,തെലുങ്കാന ,രാജസ്ഥാൻ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലേക്കും തന്റെ യാത്ര തുടരാനുള്ള ആവേശത്തിലാണ് ഈ ചെറുപ്പക്കാരൻ .

 

Share

Leave a Reply

Your email address will not be published. Required fields are marked *