എൻ.എസ്. എസ് സപ്തദിന ക്യാമ്പ്

എൻ.എസ്. എസ് സപ്തദിന ക്യാമ്പ്

കോഴിക്കോട് :കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നുകൊണ്ടിരിക്കുന്ന എൻ .എസ്. എസ് .വളണ്ടിയർമാരുടെ സപ്തദിന ക്യാമ്പിൽ ഹർ ഘർ തിരംഗയുടെ ഭാഗമായി ഭാരതത്തിൻറെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂൾ പരിസരത്തുള്ള വീടുകളിൽ ദേശീയ പതാകയുടെ വിതരണോദ്ഘാടനം ലോക കേരള സഭാംഗവും സ്‌കൂൾ പി. ടി .എ. ഭരണ സമിതി അംഗവുമായ പി .കെ. കബീർ സലാല നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ അഭിലാഷ് കുമാർ, അധ്യാപിക വൃന്ദ. എ. എന്നിവരോടൊപ്പം വളന്റിയർമാരായ അജീഷ് മി പ്രകാശ്, ഹരികൃഷ്ണ, അഭിനവ് എസ്, ദേവിക വി.എസ്, ധ്യാൻ ശ്രീകൃഷ്ണ, ദേവിക എസ് നായർ, അംനരാജ്, സാരംഗ്്, അനിഷ്‌ക എസ് മധു , ഉത്തര പി.സ്, അഭിനന്ദ എന്നിവർ ത്രിവർണ്ണ പതാകയുടെ വിതരണത്തിന് നേതൃത്വം നൽകി. വിവിധ പരിപാടികളോടെ 18 ന് വ്യാഴാഴ്ച ക്യാമ്പ് സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *