കോഴിക്കോട്: ശ്രീലളിതായനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സത്സംഗം 15ന് തിങ്കൾ കാലത്ത് 10 മണി മുതൽ 12 വരെ അഴകൊടി ദേവി മന്ദിരത്തിൽ നടക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രഹ്മശ്രീ കാലടി മാധവൻ നമ്പൂതിരി നേതൃത്വം നൽകും. ചണ്ഡികാ ഹോമത്തിന്റെ പ്രാധാന്യം എന്നതാണ് സത്സംഗത്തിന്റെ വിഷയം. തട്ടത്തുമലക്കടുത്ത് കൈലാസം കുന്ന് ഗണപതി ക്ഷേത്രത്തിന് സമീപമായി നിർമ്മിക്കുന്ന ശ്രീപാദശങ്കരീപീഠത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനായി നടത്തുന്ന ദ്വിഗ്വിജയ യാത്രയുടെ ഭാഗമായാണ് സത്സംഗം നടത്തുന്നത്. സത്സംഗം രക്ഷാധികാരി മുരളി.പി.നായർ, അഭിത്ത് കണ്ണംകണ്ടി, ആർ.മുരളി, ഗീതാമനോഹരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.