ശ്രീകൃഷ്ണജയന്തി ബാലദിനം; കേരളത്തില്‍ 5000 കേന്ദ്രങ്ങളില്‍ ശോഭയാത്ര; പതാകദിനം 14ന്

ശ്രീകൃഷ്ണജയന്തി ബാലദിനം; കേരളത്തില്‍ 5000 കേന്ദ്രങ്ങളില്‍ ശോഭയാത്ര; പതാകദിനം 14ന്

കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ 5000 കേന്ദ്രങ്ങളില്‍ ശോഭയാത്ര സംഘടിപ്പിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ആഗസ്റ്റ് 14ന് പതാകദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഭജനസംഘങ്ങള്‍ പതാക ഉയര്‍ത്തും. സ്വാഗതസംഘം അധ്യക്ഷന്‍ പത്മശ്രീ രാമചന്ദ്രപുലവര്‍ പാലക്കാട് ജില്ലയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ, ഉറിയടി, പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷവുമായി ബന്ധിപ്പിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.
‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന സന്ദേശവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. ആഗസ്റ്റ് 18നാണ് ശ്രീകൃഷ്ണജയന്തി ശോഭയാത്ര. കോഴിക്കോട് നഗരത്തില്‍ വൈകിട്ട് 3.30ഓടെ ശോഭയാത്ര ശ്രീകൃഷ്‌ണേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. പത്മശ്രീ രാമചന്ദ്രപുലവരും പി.ടി ഉഷ എം.പിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *