കോഴിക്കോട്: കേന്ദ്ര വഖഫ് സെക്രട്ടറിയും കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ലക്ഷദ്വീപ് കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗമായി നിയമിതനായ ബി.എം ജമാലിന് പൗരസ്വീകരണം നല്‍കി. സ്വീകരണ പരിപാടി സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.സി മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉപഹാരം നല്‍കി. അഡ്വ.പി.എം ഹനീഫ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. എം.കെ മുനീര്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ,അഡ്വ.കെ സൈതാലികുട്ടി, ടി.വി ബാലന്‍, എന്‍.അലി അബ്ദുള്ള, ഡോ.കെ.മൊയ്തു, അഡ്വ.പി.വി സൈനുദ്ദീന്‍, എം.വി കുഞ്ഞാമു, ഫൈസല്‍ പള്ളിക്കണ്ടി, കെ.മൊയ്തീന്‍ കോയ എന്നിവര്‍ സംബന്ധിച്ചു. ബി.എം ജമാല്‍ മറുപടി പ്രസംഗം നടത്തി. അഡ്വ.എം.രാജന്‍ സ്വാഗതവും പി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.