കോഴിക്കോട്: ഫ്യൂഡല്‍ വ്യവസ്ഥയുടെ ദുര്‍ഭുതം ദലിതരുടെ കാര്യം വരുമ്പോള്‍ ഇന്നും ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമിക്കയാണെന്നും വേര്‍തിരിവിന്റെ ക്രൂരതയാണ് ദലിത് സമൂഹം നേരിടുന്ന വെല്ലുവിളിയെന്നും കെ.കെ.രമ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഏക്കര്‍ കണക്കിന് വനഭുമി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഇന്ന് രണ്ടോ മൂന്നോ വ്യക്തികളില്‍ നിലനില്‍ക്കുമ്പോഴും പതിനായിരക്കണക്കിന് ദലിത് ആദിവാസി കുടുംബങ്ങള്‍ തലചായ്ക്കാനൊരിടത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ്. വിദ്യാഭ്യാസ രംഗത്തും ജോലി സ്ഥലത്തും പാടശേഖരങ്ങളില്‍ പോലുമുള്ള ജാതി വ്യവസ്ഥിതിയും വിവേചനവും തടയാന്‍ ദലിതരോടുള്ള അവജ്ഞ മനോഭാവം കൈവിട്ട് ദലിതരിലുള പിന്നോക്കാവസ്ഥ നമ്മളുണ്ടാക്കിയതല്ല എന്ന ബോധ്യത്തോടെ പോരാട്ടങ്ങളില്‍ അണിചേരണമെന്നും എം.എല്‍.എ തുടര്‍ന്നു പറഞ്ഞു.
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ചേര്‍ന്ന കേരള ദലിത് മഹിള ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന പ്രസിഡന്റ് പി.കെ രാധ അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് (ഡി ) സംസ്ഥാന പ്രസിഡന്റ് ടി.പി ഭാസ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.ശിവരാജന്‍ വിദ്യാര്‍ഥികള്‍ക്ക് മെമന്റോയും പഠനോപകരണവും വിതരണം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി പി.ജി.പ്രകാശന്‍, സി.കെ.കുമാരന്‍, യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.രതീഷ്, മഹിളാ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. കമല, കെ.വി.സുബ്രഹ്മണ്യന്‍, പി.ടി.ജനാര്‍ദനന്‍, ദേവദാസ് കുതിരാടീ, ഷൈജു കരിഞ്ചപ്പാടി, അഡ്വ.പി.സുന്ദരന്‍, എന്‍.പി ചിന്നന്‍, മണ്ണില്‍ ബേബി, ഇ.പി കാര്‍ത്യായനി, എന്‍.ശ്രീമതി സംസാരിച്ചു.