കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത മേഖലകള്‍ക്കായുള്ള മെഗാ പെന്‍ഷന്‍യോജന (പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍)യില്‍ ചേരാനുള്ള മെഗാ ക്യാമ്പ് നാളെ(ഞായര്‍) രാവിലെ 10 മണിക്ക് തിരുത്തിയാട് ഐ.എച്ച്.ആര്‍.ഡിയിലും 10.30ന് ടാഗോര്‍ഹാളിനു സമീപമുള്ള മദര്‍ ഓഫ് ഗോഡ് കത്തീഡ്രലിലും വച്ച് നടക്കും.18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും ഇ.പി.എഫ്, ഇ.എസ്.ഐ അംഗങ്ങള്‍ അല്ലാത്തവരുമായ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന, പ്രതിമാസ വരുമാനം 15000 രൂപയില്‍ താഴെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രതിമാസ വിഹിതം പ്രവേശന പ്രായം അനുസരിച്ച് 55 രൂപ മുതല്‍ 200 രൂപ വരെ.
കേന്ദ്ര സര്‍ക്കാരും തുല്യ വിഹിതം അടക്കും. 60 വയസ്സ് തികയുമ്പോള്‍ പ്രതിമാസം 3000 രൂപ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ട് വരേണ്ടതാണ്. യോഗ്യരായ എല്ലാ ആളുകളും ഈ പദ്ധതിയില്‍ ചേരാനും 60 വയസ്സില്‍ പെന്‍ഷന്‍ ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബിന്‍ -9387583123, അപര്‍ണ മേനോന്‍- 9900721019, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.