കോഴിക്കോട് : കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഐ .ടി വിദ്യാഭ്യാസരംഗത്തെ അമരക്കാരായ ജി ടെക്ക് എഡ്യൂക്കേഷന്റെ ദേശീയ കലോത്സവമായ ജി സൂം ഈ മാസം 16 ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. പ്രശസ്ത സിനിമാതാരം നൂറിൻ ഷെരീഫ് ഉദ്ഘാടനം ചെയ്യും. . പഠനത്തോടൊപ്പം വിദ്യാത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായാണ് ജി-ടെക്, സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിൽ ദേശീയ കലോത്സവം ജി സൂ സംഘടിപ്പിക്കുന്നത്. കോവി ഡ് സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ജി സൂം വിദ്യാർത്ഥികൾ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ജി ടെക് സി എം.ഡി മെഹ്റൂഫ് മണലൊടി അറിയിച്ചു.
സോളോ സോങ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് ഒരു ലക്ഷം രൂപ ഒന്നാം സമ്മാനവും, 50,000 രൂപ രണ്ടാം സമ്മാനവും, 25000 രൂപ മൂന്നാം സമ്മാനം ആയി നൽകും. മെഗാ ഫൈനലിലെ വിജയികളാകുന്നവർക്ക് സോളോ സോങ് 10,000 രൂപ, സോളോ ഡാൻസ് 10,000 രൂപ, ഗ്രൂപ്പ് ഡാൻസ് 25,000 രൂപ എന്നീ പ്രൈസ് കളും നൽകും.
സെൻറർ തലം, ജില്ലാതലം എന്നീ രണ്ട് തലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളാണ് മെഗാ ഫിനാലെയിൽ നടക്കുക.
പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് മാർക്കറ്റിംഗ് മാനേജർ അൻവർ സാദത്ത്, മലപ്പുറം ജി ടെക് ഇൻ ചാർജ് ഇ .അനൂജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടി ജി ന്യൂസ് യൂടുബ് ചാനലിലും ഇംപ്രസ് മീഡിയയിലും രാവിലെ 10 മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യും