കോഴിക്കോട്: അസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സ്വച്ച് ഭാരതിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കേരള ഗാന്ധി കേളപ്പജിയുടെ നടക്കാവിലെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴുകി വൃത്തിയാക്കി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍, ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് എന്നിവര്‍ നേതൃത്വം നല്‍കി.