കോഴിക്കോട്: കാനറ ബാങ്ക് ജുവല്‍ അപ്രൈസേഴ്‌സ് അസോസിയേഷന്‍ അഞ്ചാം സംസ്ഥാന സമ്മേളനം നാളെ രാവിലെ 10 മണിക്ക് ഹോട്ടല്‍ നളന്ദയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. മോഹനന്‍ രാജും സെക്രട്ടറി എ.വി ജയപ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.കെ.ബി.ഇ.എഫ് ജനറല്‍ സെക്രട്ടറി ബി. രാംപ്രകാശ് ഉദ്ഘാടനം ചെയ്യും. പി.മോഹനന്‍ അധ്യക്ഷത വഹിക്കും. എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എസ്.രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ഐ.വി ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ജി. സുനില്‍കുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. ജുവല്‍ അപ്രൈസര്‍ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍സ് സൊസൈറ്റി പ്രസിഡന്റ് കെ.പി മണികണ്ഠന്‍ സംസാരിക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു ജേതാക്കളെ അനുമോദിക്കും. സൊസൈറ്റിയുടെ ആശ്വാസനിധി വിതരണം ചെയ്യും. സി.ഡി ജോണ്‍സണ്‍, എച്ച്.വി വിനോദ് കുമാര്‍, എസ്.ഹരിലാല്‍, എ. അയ്യപ്പനാചാരി, ആര്‍.രത്തിനസ്വാമി, എ.ശരവണന്‍, എം.ബീജിഷ് ഭാസ്‌കര്‍, വി.വിരാജന്‍, കെ.സി ചന്ദ്രന്‍, കെ.ആര്‍ ജയാനന്ദന്‍, കെ രാമസ്വാമി ആചാരി എന്നിവര്‍ ആശംസകള്‍ നേരും. എ.വി ജയപ്രകാശന്‍ സ്വാഗതവും രാജീവന്‍ കെ.കെ നന്ദിയും പറയും.
പതിറ്റാണ്ടുകളായി കാനറാ ബാങ്കില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് യാതൊരു അവകാശ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് ഇരുവരും പറഞ്ഞു. തൊഴില്‍ സുരക്ഷിതത്വം ലഭിക്കുന്നില്ല. ബാങ്കിലെ തൊഴിലാളി എന്ന നിലക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ല. പ്രായപരിധി 70 വയസായിരുന്നത് 60 വയസായി കുറിച്ചിരിക്കുകയാണ്. 14 വര്‍ഷമായി കമ്മീഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. സ്വര്‍ണാഭരണ മൂല്യനിര്‍ണയമല്ലാത്ത തൊഴില്‍ നിര്‍ബന്ധിതമായി ചെയ്യിപ്പിക്കുകയാണ്.
ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കുന്ന അവകാശ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും നല്‍കകണം. ഇത്തരം കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. രാജേന്ദ്രന്‍.കെ, രാജീവന്‍ എം.കെ, രാജപ്പന്‍ ആചാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.