അഖണ്ഡനാമ യജ്ഞം ബ്രോഷര്‍ പ്രകാശനം 17ന്

അഖണ്ഡനാമ യജ്ഞം ബ്രോഷര്‍ പ്രകാശനം 17ന്

കോഴിക്കോട്: അഖിലഭാരത അയ്യപ്പസേവാ സംഘം കോഴിക്കോട് യൂണിയന്റേയും ശാഖകളുടേയും ആഭിമുഖ്യത്തില്‍ നവംബര്‍ 26ന് തളി ക്ഷേത്ര പരിസരത്തുവച്ച് നടത്തപ്പെടുന്ന അഖണ്ഡ നാമയജ്ഞത്തിന്റെ ബ്രോഷര്‍ പ്രകാശനം 17ന് ബുധന്‍ വൈകീട്ട് മൂന്ന് മണിക്ക് ചാലപ്പുറത്തുള്ള കേസരിഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പ്രകാശ് മാട്ടാങ്കോട്ടും ജനറല്‍ കണ്‍വീനര്‍ റിനീഷ്ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും. പ്രകാശ് മാട്ടാങ്കോട്ട് അധ്യക്ഷത വഹിക്കും. സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും.

അഖണ്ഡ നാമയജ്ഞത്തിലേക്കുള്ള പ്രഥമ സംഭാവന രാജസാമൂതിരി രാജ, ട്രഷറര്‍ കളത്തുമ്മാരത്ത് സന്തോഷ്ദാസിന് കൈമാറും.
നോട്ടിസ് ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.കെ സജീവന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. ശബരിമലയില്‍നിന്നും പൂജിച്ച ബ്രോഷര്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് പി.വി ചന്ദ്രന്‍-ഭീമജ്വല്ലറി ഗിരിരാജനും, ആര്‍.ജി രമേഷ്-ടി.സി ജയപ്രസാദിനും നല്‍കും. നോട്ടിസ് കൃഷ്ണനുണ്ണി രാജ, സതീഷ് പാറോലിനും നല്‍കും. അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍, കെ.പി ശ്രീനിവാസന്‍ നായര്‍, ടി.എം ബാലകൃഷ്ണ ഏറാടി, വേണു താമരശ്ശേരി, കൃഷ്ണാനന്ദ് കമ്മത്ത്, ശ്രീഹരി.പി ആശംസകള്‍ നേരും. ജനറല്‍ കണ്‍വീനര്‍ റിനീഷ് ബാബു സ്വാഗതവും കളത്തുമ്മാരത്ത് സന്തോഷ് ദാസ് നന്ദിയും പറയും. പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ.കെ.വി മോഹനന്‍, സന്തോഷ്ദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *