കോഴിക്കോട്: ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യവാര്‍ഷികാഘോഷ പരിപാടികള്‍ തിരുവമ്പാടി വൈ.എം.സി.എ യുടെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. കോഴിക്കോട് ജില്ലാ സബ് ജഡ്ജ് എം.പി ഷൈജല്‍ യോഗം ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന , മനുഷ്യനെ മനുഷ്യനായി കാണാന്‍ തയാറുള്ള ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച് വിരമിച്ച സൈനികരെ ആദരിച്ചു. ഇന്റര്‍നാഷനല്‍ ട്രെയിനര്‍ കെ.വി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി വൈ.എം.സി.എ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം പി.കെ. കബീര്‍ സലാല , സെബാസ്റ്റ്യന്‍ തോമസ്, ഐസക് എം.ജെ. എന്നിവര്‍ സംസാരിച്ചു. കെ.എം. സെബാസ്റ്റ്യന്‍ സ്വാഗതവും ജോസ് ആലക്കല്‍ നന്ദിയും പറഞ്ഞു.