കോഴിക്കോട്: എല്‍.ഡി.എഫ് സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം 14,15 തിയതികളില്‍ ഫ്രീഡം സ്‌ക്വയറില്‍ നടക്കുമെന്ന് സി.പി മുസാഫര്‍ അഹമ്മദ് വാര്‍ത്താസസമ്മേളനത്തില്‍ പറഞ്ഞു. 14ന് രാത്രി കലാപരിപാടികള്‍ അരങ്ങേറും. രാത്രി 12ന് വെടിക്കെട്ടോടു കൂടി സമാപിക്കും. 15ന് രാവിലെ 10 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം പിന്നിടുമ്പോള്‍ ഹിന്ദുത്വവാദികളും കോര്‍പറേറ്റ് മൂലധന ശക്തികളും രാജ്യത്തിന്റെ പരമാധികാരത്തേയും സ്വാശ്രയ മതനിരപേക്ഷ സംവിധാനങ്ങളേയും തകര്‍ക്കുകയാണ്. ഇന്ത്യയെന്ന ദേശീയ സങ്കല്‍പ്പത്തെ തന്നെ തകര്‍ത്ത് മതരാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍.എസ്.എസ് അജണ്ടക്കെതിരേ ജനജാഗ്രത ആവശ്യപ്പെടുകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് നേതാക്കളായ പി.നിഖില്‍, പി.കെ നാസര്‍, പി.ടി ആസാദ്, പി.കിഷന്‍ ചന്ദ്, സി.അബ്ദുറഹീം, പി.കെ നാസര്‍, ടി.പി ദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.