സോളാർ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

സോളാർ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലയില്‍ ആദ്യത്തേയും സംസ്ഥാനത്തെ രണ്ടാമത്തേയും പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇ.വി ചാര്‍ജിങ് സ്റ്റേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയിലെ വെണ്ണക്കാട് റോയല്‍ ആര്‍ക്കയിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ പി.ടി.എ റഹിം, എം.കെ മുനീര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വെള്ളറ അബ്ദു, മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ റംസിയ മുഹമ്മദ്, ജെ. മനോഹരന്‍, ഇ-മൊബിലിറ്റി ഡിവിഷന്‍ മേധാവി-അനെര്‍ട്ട് അമല്‍ചന്ദ്രന്‍ ഇ.ആര്‍, കോഴിക്കോട്അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ ഉസ്മാന്‍, മാനേജിങ് പാര്‍ട്‌നര്‍ റോയല്‍ ആര്‍ക്കയിഡ് വയോളി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

10 കിലോവാട്ട് എന്നീ ശേഷിയുള്ള മൂന്ന് മെഷീനുകളാണ് ഇവിടെ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്നത് 50 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ സംവിധാനം സ്ഥാപിച്ചതുവഴി ഒരു ദിവസം ഏകദേശം 200 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഒരുകാര്‍ ചാര്‍ജ്‌ ചെയ്യുന്നതിന് 10-30യൂണിറ്റ് വൈദ്യുതിആണ്ആവശ്യമുള്ളത്.142 കിലോവാട്ട് ശേഷിയുള്ള ഇ ഫാസ്റ്റ് ചാര്‍ജിങ് മെഷീനില്‍ ഒരേസമയം രണ്ട് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിന്‌ സാധിക്കും. 7.5 കിലോവാട്ട് മെഷീനില്‍ ഇ-ബൈക്ക്/ ഇ-സ്‌കൂട്ടര്‍, കാര്‍ എന്നിവചാര്‍ജ്‌ചെയ്യാനും 10 കിലോവാട്ട് മെഷീനില്‍ ഒരേസമയം മൂന്ന് ഓട്ടോറിക്ഷകള്‍ ചാര്‍ജ് ചെയ്യാനും സാധിക്കും.

ഭാവിയില്‍ ഇ-ഓട്ടോകളിലും ഇ-സ്‌കൂട്ടറുകളിലും ബാറ്ററി സ്വാപ്പിങ് ടെക്‌നോളജി വന്നാല്‍ ഇത്കൂടിസ്ഥാപിക്കുന്നതിന് 160 കെ.വി.എ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയര്‍ ലാബ് എന്ന സ്ഥാപനമാണ് ചാര്‍ജിങ് മെഷീനുകള്‍ സ്ഥാപിച്ച് പദ്ധതിപൂര്‍ത്തിയാക്കിയത്. 50 കിലോവാട്ട് സൗരോര്‍ജ്ജ സംവിധാനം ഒരുക്കിയതിന് ചാര്‍ജിങ് സ്‌റ്റേഷന്‍
ഉടമക്ക്‌സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് വഴി 10ലക്ഷം രൂപ സബ്‌സിഡി ആയി ഈസാമ്പത്തിക വര്‍ഷം നല്‍കുന്നതാണ്. കൂടാതെ ഇ-കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഇ- മെഷീന്, മെഷീന്‍ വിലയുടെ 25%ഉം സംസ്ഥാനസര്‍ക്കാര്‍ സബ്‌സിഡിനല്‍കുന്നതാണ്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *