കൊച്ചി: ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 10 ദിവസം കൂടി സമയം വേണമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍. ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത് ഡീസല്‍ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് പറഞ്ഞത്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം മാത്രം ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല. ശമ്പള വിതരണത്തിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസിയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്റണി രാജു യൂണിയനുകളുടെ യോഗം വിളിച്ചു. ഈ മാസം 17നാണ് യോഗം. തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും യോഗത്തില്‍ പങ്കെടുക്കും. ശമ്പള വിതരണം അടക്കമുള്ള പ്രതിസന്ധികളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുക. സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല.