ലോകയുക്ത നിയമഭേദഗതി; ഭിന്നത തീര്‍ക്കാന്‍ സി.പി.എമ്മും സി.പി.ഐയും ചര്‍ച്ച

ലോകയുക്ത നിയമഭേദഗതി; ഭിന്നത തീര്‍ക്കാന്‍ സി.പി.എമ്മും സി.പി.ഐയും ചര്‍ച്ച

തിരുവനന്തപുരം: ലോകായുക്ത വിഷയത്തില്‍ ധാരണയിലെത്താന്‍ സി.പി.ഐയും സി.പി.എമ്മും. ഇതിനായി രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം വിശദമായ ചര്‍ച്ച നടത്തും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സി.പി.എം ആവശ്യം സി.പി.ഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സി.പി.ഐ നിലപാട്. ലോകായുക്തയുടെ അഴിമതിവിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സി.പി.ഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സി.പി.ഐ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം റവന്യൂ മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാകും എന്നാണ് സൂചന.
നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്ത സമയത്തും വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം സി.പി.ഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സി.പി.ഐക്ക് എതിര്‍പ്പ്. അഴിമതി തെളിഞ്ഞാല്‍ പൊതപ്രവര്‍ത്തകന് സ്ഥാനത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഇതില്‍ സി.പി.ഐ ആവശ്യം പരിഗണിച്ച് എങ്ങനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിര്‍ണായകമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *