ശ്രീനഗര്‍: കഴിഞ്ഞ ദിവസം രജൗരിയിലെ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. ആക്രമണം നടന്ന സ്ഥലം എന്‍.ഐ.എ സന്ദര്‍ശിച്ചു.
പാക് സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സൈനിക ക്യാംപിനുള്ളില്‍ വലിയ നാശനഷ്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരരെത്തിയതെന്നാണ് നിഗമനം. വ്യാഴാഴ്ചയാണ് ക്യാംപിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ആക്രമികള്‍ കൊല്ലപ്പെടുകയും ചെയ്തു.