യു.എച്ച് .ഐ.ഡി  കാർഡ് വിതരണം വേഗത്തിലാക്കണം: ജില്ലാ കലക്ടർ

യു.എച്ച് .ഐ.ഡി കാർഡ് വിതരണം വേഗത്തിലാക്കണം: ജില്ലാ കലക്ടർ

കോഴിക്കോട്:ജില്ലയിൽ യു.എച്ച് .ഐ.ഡി കാർഡ് വിതരണവും ഇ ഹെൽത്ത് പദ്ധതിയും വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആശുപത്രികളിലെ ഒപി, ഫാർമസി തുടങ്ങിയവയുടെ പ്രവർത്തനം ഇ-ഹെൽത്തുമായി ബന്ധിപ്പിക്കണം. എം എൽ എ ഫണ്ട് ഉപയോഗിച്ചു പദ്ധതി നടപ്പിലാക്കിയ ആശുപത്രികളുടെ ഉദ്ഘാടനം ആഗസ്ത് 30 നകം പൂർത്തിയാക്കണമെന്നും കലക്ടർ നിർദേശിച്ചു. ജില്ലയിൽ 37- ഓളം ആരോഗ്യകേന്ദ്രങ്ങളാണ് ഇ-ഹെൽത്ത് കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ജില്ലയിലെ ഇ-ഹെൽത്ത് ആശുപത്രികളുടെ പ്രവർത്തനവും യോഗത്തിൽ വിലയിരുത്തി.

ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഇ ഹെൽത്ത് അവലോകന യോഗത്തിൽ ഇ ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ പി പി പ്രമോദ് കുമാർ, ജില്ലാ പ്രൊജക്റ്റ് എഞ്ചിനീയർ ശ്യാംജിത് എന്നിവർ സംസാരിച്ചു. ജില്ലയിലെ ഇ ഹെൽത്ത് നടപ്പാക്കിയ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ, മെഡിക്കൽ കോളേജിലെ ഇ-ഹെൽത്ത് നോഡൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *