ഭീകരരുടെ വെടിയേറ്റ് കശ്മീരില്‍ തൊഴിലാളി മരിച്ചു

ഭീകരരുടെ വെടിയേറ്റ് കശ്മീരില്‍ തൊഴിലാളി മരിച്ചു

ശ്രീനഗര്‍: ജമ്മുക്ശ്മീരിലെ ബന്ദിപോറയില്‍ ഭീകകരുടെ വെടിയേറ്റ് തൊഴിലാളി മരിച്ചു. ബിഹാര്‍ മധേപുര സ്വദേശി മുഹമ്മദ് അംറേസ് ആണ് കൊല്ലപ്പെട്ടത്. ബന്ദിപോറയിലെ സോദ്‌നാര സബലിലാണ് സംഭവം. രാത്രിയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഗുരുതര പരുക്കേറ്റ അംറേസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കശ്മര്‍ സോണ്‍ പോലിസ് ആണ് ആക്രമണ വിവരം പുറത്തുവിട്ടത്.

കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ക്യാംപിന് നേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ നാല് സൈനികര്‍ മരിച്ചിരുന്നു. ആക്രമണത്തിനെത്തിയ രണ്ട് ഭീകരരെയും സൈന്യം വധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *