കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് വച്ച് നടത്തിയ ജില്ലാതല ഹരിത സംഗമത്തില്‍ വെച്ച് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിന്ന് പുരസ്‌കാരം ഷാഹുല്‍ ഹമീദ് ഏറ്റു വാങ്ങി. അമ്പത് മാസക്കാലം അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുമായി ചേര്‍ന്ന് നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും നൂതന പദ്ധതികള്‍ നടപ്പിലാക്കി മികച്ച ശുചിത്വ മാതൃകകള്‍ സൃഷ്ടിച്ചതും കൊണ്ടാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനും മുമ്പും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച ഉദ്യോഗസ്ഥന്മാര്‍ക്ക് സേവന കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നിയമ കലാലയത്തില്‍ നിന്ന് നിയമ ബിരുദം നേടുകയും കുടുംബശ്രീ മിഷനില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് സ്വദേശിയാണ്.