ദേശഭക്തി സംഗമം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു

ദേശഭക്തി സംഗമം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ദേശീയബാലതരംഗം സംസ്ഥാനത്തൊട്ടാകെ നടത്തുന്ന ദേശഭക്തി സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് തൈക്കാട് കല്യാണ്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു. പുതുതലമുറയാണ് നാളത്തെ ഇന്ത്യയെ നയിക്കേണ്ടത്. നാടിന്റെ പൈതൃകമായ മതേതരത്വവും സമാധാനവും സംരക്ഷിച്ച് ഐക്യം ഊട്ടിയുറപ്പിച്ച് മുന്നേറാന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുന്നിട്ട് ഇറങ്ങേണ്ട സമയമാണിതെന്ന് ദേശഭക്തിസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂര്‍ പ്രകാശ് പറഞ്ഞു.
ഗാന്ധിതൊപ്പി അണിഞ്ഞ് 75 ദീപങ്ങള്‍ തെളിയിച്ച് 500ല്‍പരം വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശീയപതാകയേന്തി ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ ചൊല്ലികൊടുത്ത ദേശീയഐക്യ പ്രതിജ്ഞ ഏറ്റുചൊല്ലി. ദേശീയബാലതരംഗം ചെയര്‍മാന്‍ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു. കല്യാണ്‍ സ്‌കൂള്‍ സി.ഇ.ഒ പ്രിയാബാലന്‍, ദേശീയബാലതരംഗം ജില്ലാ കോ-ഓഡിനേറ്റര്‍ ടി.പി പ്രസാദ്, ആറ്റുകാല്‍ ശ്രീകണ്ടന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോമതി, അഡ്മിനിസ്‌ട്രേറ്റര്‍ ലൈല എം. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *