ജി.എസ്.ടി വ്യാപാരികളുടെ വിഷയം; ധനമന്ത്രിക്ക് കാലിക്കറ്റ് ചേംബര്‍ നിവേദനം നല്‍കി

ജി.എസ്.ടി വ്യാപാരികളുടെ വിഷയം; ധനമന്ത്രിക്ക് കാലിക്കറ്റ് ചേംബര്‍ നിവേദനം നല്‍കി

കോഴിക്കോട്: ജി.എസ്.ടിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാല ഗോപാലിന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി നേരിട്ട് നിവേദനം നല്‍കി. മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ജി.എസ്.ടി സംബന്ധിച്ച യോഗത്തില്‍ കാലിക്കറ്റ് ചേംബര്‍ ജി.എസ്.ടി കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഇ. സിറാജ്ജുദ്ധീന്‍ ഇത് സംബന്ധിച്ച് മന്ത്രിയെ നേരിട്ട് ധരിപ്പിച്ചു. തുടര്‍ന്ന് യോഗത്തിലും പങ്കെടുത്തു. ജി.എസ്.ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ കൃത്യമായ വിശദാംശങ്ങള്‍ വ്യാപാരികള്‍ക്ക് ബന്ധപ്പെട്ട ആധികാരികത ലഭ്യമാല്ലാത്ത സമയത്തും 2017 -18, 18-19 സാമ്പത്തിക വര്‍ഷങ്ങളില്‍ വ്യാപാരികളില്‍ നിന്നും വന്നിട്ടുള്ള ഉള്ള ചെറിയ ക്ലറിക്കല്‍ തെറ്റുകള്‍, റിട്ടേണ്‍ പിശകുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തി വ്യാപകമായ രീതിയില്‍ അഞ്ചുവര്‍ഷത്തെ പലിശയും സഹിതം ആവശ്യപ്പെട്ടുകൊണ്ട് ജി.എസ്.ടി വകുപ്പ് നിലവില്‍ വ്യാപകമായി നോട്ടിസ് അയക്കുന്നത് തടയണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആംനസ്റ്റി സ്‌കീം കൊണ്ടുവരുന്നതിനും ചേംബര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ച്ചയായി ജി.എസ്.ടി നിയമങ്ങളില്‍ വ്യാപകമായ മാറ്റം കൊണ്ടുവരുന്നത് വ്യാപാരികളെ വലിയരീതിയില്‍ പ്രതിസന്ധിയിലാക്കുമെന്നുള്ള കാര്യവും കമ്മീഷണര്‍, ഫിനാന്‍സ് സെക്രട്ടറി, വകുപ്പ് മന്ത്രിക്കും മുമ്പാകെ ധരിപ്പിച്ചതായി ചേംബര്‍ ജി.എസ്.ടി കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഇ. സിറാജ്ജുദ്ധീന്‍ പറഞ്ഞു. ജി.എസ്.ടി നിയമത്തില്‍ ടാക്‌സ് സൈറ്റിലും മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൂന്നു മാസം മുന്‍പെങ്കിലും അതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പുറത്തിറക്കി വ്യാപാരികളെ വിവരം അറിയിക്കണമെന്നും ഉദ്യേഗസ്ഥരോട് ചേംബര്‍ അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതായി കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസിയും സെക്രട്ടറി എ.പി അബ്ദുള്ളക്കുട്ടിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *