മാഹി: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് ഉച്ചക്ക് 12 മണിക്ക് ശ്രീനാരായണ ബി.എഡ് കോളജില്‍ വിവിധ തുറകളിലെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും നടക്കും.
പുതുച്ചേരി സിവില്‍ സപ്ലൈസ് മന്ത്രി സായ് ശരവണന്‍ ഉദ്ഘാടനവും ശ്രേഷ്ഠാദര പുരസ്‌ക്കാര സമര്‍പ്പണവും നടത്തും. രമേശ് പറമ്പത്ത് എം.എല്‍.എ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ മുഖ്യഭാഷണം നടത്തും.
ഡോ: എന്‍.കെ രാമകൃഷ്ണന്‍, കെ.കെ അനില്‍കുമാര്‍, എം.പി ശിവദാസ്, കെ.ഇ സുലോചന, സെന്‍സായ് ഡോ: കെ.വിനോദ് കുമാര്‍ സംസാരിക്കും.
മരണാനന്തരം ശരീരാവയവങ്ങള്‍ ദാനം ചെയ്ത ബീന മനോഹരന്റെ സ്മരണക്ക് മയ്യഴിയിലെ പ്ലസ് ടു റീജ്യണല്‍ ടോപ്പറായ പന്തക്കലിലെ സ്വാതി എം.സനിലിനെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കും.
കര്‍മപഥങ്ങളില്‍ മികവ് തെളിയിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടിയ ഡോ: ഭാസ്‌ക്കരന്‍ കാരായി (ജനകീയ ചികിത്സകന്‍), പി.എം സുബൈദ (മതമൈത്രിയുടെ പ്രതീകം), കണ്ടോത്ത് അസീസ് ഹാജി (മാതൃകാ പൊതുപ്രവര്‍ത്തകന്‍), ഒ.പി ജയപ്രകാശ് (വൈദ്യുതി വകുപ്പ് ജീവനക്കാരന്‍), ആനന്ദ് കുമാര്‍ പറമ്പത്ത് (കല/ സാഹിത്യം ), സി.എച്ച് ബിന്ദു (ആരോഗ്യ പ്രവര്‍ത്തക), പ്രശാന്ത് ഒളവിലം (സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്‍), സി.ദാസന്‍ (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍) എന്നിവരാണ് ആദരിക്കപ്പെടുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ചാലക്കര പുരുഷു, ഇ.കെ റഫീഖ്, ടി.എം സുധാകരന്‍, സജിത് നാരായണന്‍, ഷാജി പിണക്കാട്ട്, ജസീമ മുസ്തഫ, ദാസന്‍ കാണി, ടി.എ ലതീപ് എന്നിവര്‍ സംബന്ധിച്ചു.