കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജില്ലയിലെ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്താവും റോഡുകള്‍ എത്രമാത്രം നന്നാക്കിയിട്ടുണ്ടെന്ന് പരിഗണിക്കുക. കൂടാതെ ഇനിയും പൊളിഞ്ഞുകിടക്കുന്ന റോഡുകളും നടപ്പാതകളും കോടതി വിശദമായി പരിശോധിക്കും. പശ ഒട്ടിച്ചാണോ റോഡ് നിര്‍മാണമെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.