കോഴിക്കോട്: കേരള സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന്‍(ബി.എം.എസ്) സംസ്ഥാന സമ്മേളനം 13,14 തിയതികളില്‍ ഹോട്ടല്‍ നളന്ദയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എന്‍ മോഹനനും ജനറല്‍ സെക്രട്ടറി വി.എന്‍ രവീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി രാജീവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ്, ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. കര്‍ഷക തൊഴിലാളികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി സുനില്‍, പി.ശശിധരന്‍, ടി.എം പ്രശാന്ത് എന്നിവരും പങ്കെടുത്തു.