തിരുവനന്തപുരം: ജൂലൈ മാസത്തെ കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു. ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പളവിതരണം വൈകുന്നതില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20കോടി രൂപ ഇതുവരെ അക്കൗണ്ടില്‍എത്തിയില്ല. നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച യൂണിയനുകളുമായി ചര്‍ച്ച നടത്തും. തൊഴില്‍ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സിയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബുധനാഴ്ച യോഗം വിളിച്ചിരിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കാനുണ്ടെന്നും മന്ത്രിപറഞ്ഞു.