ആഗസ്റ്റ് 15ന് മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വിരുന്നുണ്ടാകില്ല

ആഗസ്റ്റ് 15ന് മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വിരുന്നുണ്ടാകില്ല

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും പൗര പ്രമുഖര്‍ക്കുമായി സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന സല്‍ക്കാരം ഇത്തവണയുണ്ടാകില്ല. കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. അത്താഴവിരുന്നിനായി നീക്കിവച്ച മുഴുവന്‍ തുകയും സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായി രാജ്ഭവന്‍ അറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നല്‍കാറുള്ളത്.

സമയബന്ധിതമായി ഒപ്പിടാത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ റദ്ദായത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നത്. ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണര്‍ തിരുവനന്തപുരത്തെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുമെന്നും അറിയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *