അധ്യാപക നിയമനം

കോഴിക്കോട്:സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്സിന് കോഴിക്കോട് ജില്ലയിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. പത്താം തരത്തിന് ക്ലാസ്സെടുക്കാൻ അതാത് വിഷയത്തിൽ ബിരുദവും ബി എഡുമാണ് യോഗ്യത. ഹയർ സെക്കണ്ടറിക്ക് ക്ലാസ്സെടുക്കാൻ അതാത് വിഷയത്തിൽ മാസ്റ്റർ ഡിഗ്രിയും, ബി. എഡും സെറ്റുമാണ് യോഗ്യത. നെറ്റ്, എം.എഡ് ഉളളവരെയും പരിഗണിക്കും. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ ഉളളവരായിരിക്കണം. ഫേട്ടോ പതിച്ച ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്ത് 20 ന് 5 മണിക്ക് മുൻപ് ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരത മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ കോഴിക്കോട് 20 എന്ന വിലാസത്തിൽ അയക്കുകയോ ജില്ലാ സാക്ഷരതാ മിഷിനിൽ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *