തലശ്ശേരി: അകമലര്‍ 88 മാഹി കോളജ് കൂട്ടായ്മ സൗത്ത് വയലളം യു.പി സ്‌കൂളിന് കമ്പ്യൂട്ടറുകളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും സമ്മാനിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് കൂട്ടായ്മയുടെ കണ്‍വീനര്‍ സജിത്ത് നാരായണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ എം.കെ വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അജിത്ത് വളവില്‍ ഉപകരണങ്ങള്‍ കൈമാറി. സ്‌കൂള്‍ മാനേജര്‍ അഡ്വ. സത്യന്‍.കെ , സി.പി പ്രസില്‍ ബാബു, ഡയരക്ടര്‍ ഷിജു, പ്രജിഷ റിജിന്‍ , സുചിത്ര ടീച്ചര്‍ ,ശുഹൈബ് മാളിയേക്കല്‍, സന്തോഷ് പി.ആര്‍ , സുരേഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.