സെന്റർ അഡ്മിനിസ്‌ട്രേറ്റർ നിയമനം

കോഴിക്കോട്:വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ (സ്ത്രീകൾ മാത്രം, റസിഡൻഷ്യൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-45. ഹോണറേറിയം-22,000 രൂപ. യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, നിയമ ബിരുദം, സർക്കാർ/അർധസർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുളള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചുളള പരിചയം അഭിലഷണീയം. അപേക്ഷകൾ ഓഗസ്റ്റ് 16ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വിമൻ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട്-20 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0495 2371343.

 

Share

Leave a Reply

Your email address will not be published. Required fields are marked *