മാഹി: ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മാചരണത്തിലൂടെ’ എന്ന സന്ദേശമുയര്‍ത്തി ശ്രീകൃഷ്ണ ജയന്തി – ബാല ഗോകുലത്തിന്റ ആഭിമുഖ്യത്തില്‍ 18ന് ആഘോഷിക്കും. ബാലഗോകുലം മാഹി മണ്ഡലം ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ന് ഞയറാഴ്ച രാവിലെ പതാക ദിനാചരണത്തിന്റെ ഭാഗമായി മാഹി മേഖലയിലെ ക്ഷേത്ര പരിസരങ്ങളിലും പ്രധാന കവലകളിലുമായി 60 സ്ഥലങ്ങളില്‍ ബാലഗോകുലം പതാകയുയര്‍ത്തും. 18ന് വൈകുന്നേരം നാല് മണിക്ക് സ്പിന്നിങ് മില്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ചൊക്ലി ടൗണ്‍, രജിസ്റ്റര്‍ ഒഫിസ്, ഇരട്ട പിലാക്കൂല്‍ വഴി കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് സമാപിക്കും. ആഘോഷ സമിതി ഭാരവാഹികളായി പ്രതീഷ് പരിമഠം ( ആഘോഷ പ്രമുഖ് ), ബി. ഗോകുലന്‍ (പ്രസിഡന്റ്) പി. അജിത് കുമാര്‍ , അനീഷ് കൊളവട്ടത്ത് (വൈ: പ്രസിഡന്റുമാര്‍) ജീപേഷ്.കെ.ടി.കെ (സെക്രട്ടറി), അജേഷ്.ഇ (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.