ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ശതകോടീശ്വരന്മാരുടെ വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുകയാണെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പാവങ്ങള്‍ക്ക് നികുതി ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തേയും അദ്ദേഹം വിമര്‍ശിച്ചു. പെട്രോള്‍ – ഡീസല്‍ നികുതിയായി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുക്കുന്നത് 3.5 ലക്ഷം കോടിയാണ്. എന്നാല്‍, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
പട്ടാളക്കാര്‍ക്ക് പോലും പെന്‍ഷന്‍ നല്‍കാന്‍ ഫണ്ടില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്യും. ഇത് അവരുടെ ധനകാര്യ മാനേജ്‌മെന്റിന്റെ പോരായ്മയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.