വിസ്ഡം യുവജന സമ്മേളനം 14ന്

വിസ്ഡം യുവജന സമ്മേളനം 14ന്

കോഴിക്കോട്: തിരിച്ചറിവിന്റെ യൗവനം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിക്കുന്ന യുവജന സമ്മേളനം 14ന് ഞായറാഴ്ച്ച ഉച്ചക്ക് 2.30 മുതല്‍ ടാഗോര്‍ സെന്റിനറി ഹാളില്‍വച്ച് നടക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് പി.സി ജംസീര്‍ അധ്യക്ഷത വഹിക്കും. ടി. സിദ്ദീക്ക് എം.എല്‍.എ, പി.കെ ഫിറോസ് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി), എസ്.കെ സജീഷ്(ഡി.വൈ.എഫ്.ഐ) എന്നിവര്‍ അതിഥികളായി പങ്കെടുക്കും. വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ.ഹാരിസ് ബിനു സലിം, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ സ്വലാഹി, ഇസ്ലാഹി പണ്ഡിതന്മാരായ ത്വല്‍ഹത്ത് സ്വലാഹി, ഷബീബ് സ്വലാഹി, ശരീഫ് കാര തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ വി.ടി, അഷ്‌റഫ് കല്ലായ്, ജംഷീര്‍ പി.സി. ജംഷീര്‍ എ.എം, അസ്ഹര്‍ ഫറോക്ക്, കെ.വി മുഹമ്മദ് ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *