വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:എൽ.ബി.എസ് കോഴിക്കോട് സെന്ററിൽ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), ഡി.സി.എ(എസ്) ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൗണ്ടിങ് ആൻഡ് ടാലി, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) എന്നീ കോഴ്‌സ്‌കൾക്കായി അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക്- 0495 2720250.

Share

Leave a Reply

Your email address will not be published. Required fields are marked *