കോഴിക്കോട്: കേന്ദ്ര വഖഫ് സെക്രട്ടറിയും കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ലക്ഷദ്വീപ് കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗമായി നിയമിതനായ ബി.എം ജമാലിന് 13ന് വൈകീട്ട് നാല് മണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ പൗരസ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ സെക്രട്ടറി എന്ന നിലയില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ ജമാലിന്റെ സേവനം കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ സര്‍വോന്മുഖമായ പുരോഗതിക്ക് കാരണമായിട്ടുണ്ട്. ഗുലാംനബി ആസാദിന്റേയും റഹ്മാന്‍ ഖാന്റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പാര്‍ലമെന്റ് സമിതികള്‍ ഇന്ത്യയിലെ വഖഫ് ബോര്‍ഡുകളില്‍ മാതൃകാ സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡെന്ന് വിശേഷിപ്പിക്കപ്പെട്ടതിന്റെ ഫ്രെയിം വര്‍ക്ക് രൂപപ്പെടുത്തുന്നതില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ ബി.എം ജമാലിന്റെ സേവനം പ്രശംസനീയമാണ്.
സ്വീകരണ പരിപാടിയില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, പി.ഉബൈദുള്ള എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, പി.വി ഗംഗാധരന്‍, പി.മോഹനന്‍ മാസ്റ്റര്‍, അഡ്വ.കെ.പ്രവീണ്‍ കുമാര്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ.കെ സൈതാലികുട്ടി, ടി.പി അബ്ദുള്ളകോയ മദനി, ടി.വി ബാലന്‍, എന്‍.അലി അബ്ദുള്ള, ഡോ.കെ.മൊയ്തു, അഡ്വ.സി.ജയകുമാര്‍, അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ.എം. ഷറഫുദ്ദീന്‍, അബ്ദുറഹിമാന്‍ പെരിങ്ങാടി, എം.എ റസാഖ് മാസ്റ്റര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.സി മായിന്‍ ഹാജി (ചെയര്‍മാന്‍, സംഘാടക സമിതി), എം.വി കുഞ്ഞാമു (ട്രഷറര്‍, സംഘാടക സമിതി), അഡ്വ.പി.എം ഹനീഫ് (കണ്‍വീനര്‍, സംഘാടക സമിതി), പി.ഇസ്മായില്‍(കണ്‍വീനര്‍, സംഘാടക സമിതി), ഫൈസല്‍ പള്ളിക്കണ്ടി (കണ്‍വീനര്‍, സംഘാടക സമിതി) എന്നിവര്‍ പങ്കെടുത്തു.